What Thomaskutty Says on World Glaucoma Day

 ഗ്ളൂക്കോമ 




കണ്ണുകളുടെ നേത്രമജ്ജാതന്തു(optic nerve)നെ ബാധിക്കുന്ന അസുഖം ആണ് ഗ്ളൂക്കോമ. കണ്ണിനുള്ളിലെ പ്രഷർ കൂടുന്ന

അസാദാരണമായ രോഗാവസ്ഥയാണ് ഗ്ളൂക്കോമ. ഇന്ന് ആളുകളിൽ അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണമായി ഗ്ളൂക്കോമ മാറി കഴിഞ്ഞു. ആദ്യകാലങ്ങളിൽ 60 വയസിനു മുകളിൽ പ്രായം ഉള്ളവരിലാണ് ഇത് കണ്ടിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും സർവ്വ സാധാരണമായി ഗ്ളൂക്കോമ മാറി കഴിഞ്ഞു. ഗ്ളൂക്കോമ മൂലം ഉണ്ടാവുന്ന അന്ധത, കാഴ്ച  തിരിച്ചു പിടിക്കാൻ പറ്റുന്ന ഒന്ന് അല്ല. എല്ലാ രോഗത്തെയും പോലെ, നേരത്തെ കണ്ടു പിടിച്ചാൽ അത്രയും നല്ല ചികിത്സ ലഭ്യമാക്കാൻ സാധിക്കും. 

ഇനി ചികിൽസിച്ചാൽ കാഴ്ച പോവാതെ ഇരിക്കും എന്ന് തീർത്ത് പറയാൻ പറ്റില്ല. ചികിത്സയിൽ ഇരിക്കുമ്പോളും കാഴ്ച നഷ്ടം ആകുന്ന ആളുകളും ഉണ്ട്. പ്രമേഹം, രക്‌തസമ്മർദ്ദം ഇവ അമിതമായി ഉള്ളവർക്കു ഗ്ളൂക്കോമ പിടിപെടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. 


കരുതൽ ഇപ്പോഴേ തുടങ്ങുക. കേരളത്തിൽ മികച്ച ചികിത്സ ഇതിന് എല്ലാ ജില്ലകളിലും ലഭ്യമാണ്. എന്നിരിക്കിലും, കോഴിക്കോട് പ്രവർത്തിക്കുന്ന com trust, ഈ മേഖലയിൽ പ്രഗത്ഭയം തെളിയിച്ചിട്ടുണ്ട്. 


Safe treatment for glaucoma is not a luxury, it is a human right. 

Comments