What Thomaskutty says on World Oral Health Day
World Oral Health Day
മാർച്ച് 20 ലോക ദന്താരോഗ്യ ദിനം.
ചിരിക്കുക അല്ലെങ്കില്‍ പുഞ്ചിരിക്കുക എന്നത് ഈ ലോകത്തെ ജീവജാലങ്ങളില്‍ മനുഷ്യനു മാത്രം ചെയ്യാന്‍ കഴിയുന്നൊരു കാര്യമാണ്. അതിനായി നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത് നിങ്ങളുടെ പല്ലുകളും. സെലിബ്രിറ്റികളുടെയൊക്കെ ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി കാണുമ്പോള്‍ എല്ലാവര്‍ക്കും കൊതിയാണ്. കാരണം പാല്‍പുഞ്ചിരിക്കായി മികച്ച പല്ലുകള്‍ വേണമെന്ന് ഏവരും കൊതിക്കുന്നതാണ്. അറിവോടെയല്ലെങ്കിലും നാം അധികം ശ്രദ്ധിക്കാത്തതാണ് നമ്മുടെ പല്ലുകളുടെ കാര്യം.
ദന്താരോഗ്യം നമ്മളെ എല്ലാം ബാധിക്കുന്ന കാര്യമാണ്. വായിലെ 32 പല്ലും അടിച്ചു താഴെ ഇടും എന്ന് പറയാൻ എളുപ്പമാണ്. ഒരു പ്രായം (usually teen age) കഴിഞ്ഞാൽ പിന്നെ ശരീരത്തിലെ ഈ ഒരവയവം മാത്രം വീണ്ടും ഉണ്ടായിവരാനുള്ള സാധ്യത വളരെ കുറവാണ്. Skin (ത്വക് ) പോലെ ഉള്ളവ പെട്ടന്ന് തന്നെ വീണ്ടും ഉണ്ടായി വരുമ്പോൾ, ദന്തം അഥവാ പല്ല് മാത്രം ഉണ്ടായി വരാൻ പ്രയാസമാണ്. വായിലെ പല്ല് വരെ വിലയിരുത്തപെടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഒരാൾ പല്ലുതേച്ചോ, അയാളുടെ പല്ലിന്റെ നിറം എന്താണ്, വായിൽ പല്ലുണ്ടോ ഇതെല്ലാം ഇന്ന് സമൂഹം വിലയിരുത്തുന്നുണ്ട്.
ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. മോണരോഗങൾ ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തത്കൊണ്ടാണ്. പല്ലുകളെ സംരക്ഷിക്കുന്ന 'ഇനാമല്‍' എന്ന ആവരണത്തിന്‍റെ ആരോഗ്യത്തിനും അതുവഴി പല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കാനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. പല്ലുകളില്‍ 'ക്യാവിറ്റി' ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദന്താരോഗ്യത്തിന് ഏറേ നല്ലതാണ്. ഉദാഹരണം : ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, തക്കാളി. ഒപ്പം വിറ്റാമിന്‍ സി നിങ്ങളുടെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പാലും പാലുത്പന്നങ്ങളും പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
പല്ലുകളുടെ ആരോഗ്യ സംരക്ഷത്തിന് ഇന്ന് എല്ലാ നഗരങ്ങിലും, ഗ്രാമങ്ങളിലും ദന്താശുപത്രികൾ നിരവധിയുണ്ട്. ഒപ്പം സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളിൽ oral and maxillofacial surgery വിഭാഗം പല്ലുകളുടെയും വായയെയും സംബന്ധിക്കുന്ന ശാസ്ത്രക്രിയകൾ കൈകാര്യം ചെയുന്നു.

Very good ..
ReplyDelete