What Thomaskutty says on World Sleep Day

 സമൂഹത്തിലെ ആ ഉറക്കമില്ലാത്തവൻ ⚠️



നമ്മളിൽ ഭൂരിഭാഗവും നല്ല ഉറക്കം ഉള്ളവരാണ്. പഠനങ്ങൾ അനുസരിച്ച് ഇന്ന് 10 ൽ 4 പേർക്ക് ഉറക്കക്കുറവ് (insomnia) ഉണ്ടാവുന്നുണ്ട്. Medically പറയുമ്പോൾ അതിന് പലകാരണങ്ങളും ഉണ്ടാവാം - Chronic kidney disease (സ്ഥായിയായ വൃക്ക രോഗം/kidney failure ), Angina (chest or heart  failure(ഹൃദ്രോഗം), Pulmonary edema (ശ്വാസകോശ രോഗങ്ങൾ/chest fluid secretion or fluid overload ), രക്‌തദി സമ്മർദ്ദം (hypertension) മുതലായവയാണ് ഉറക്കകുറവിനുള്ള പ്രധാന കാരണങ്ങൾ. ഇതിനപ്പുറം ഇന്ന് പലരിലും  mental problems(മാനസിക സമ്മർദ്ദം)   ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾ, ആരോഗ്യപരമായ ഏറ്റകുറച്ചിലുകൾ, അനാരോഗ്യപരമായ വ്യക്തി ബന്ധങ്ങൾ എല്ലാം ഒരു പരിധി വരെ ഉറക്കകുറവിന് കാരണങ്ങൾ ആണ്. 

എന്താണ് പരിഹാരം? 

ഉറക്കക്കുറവ് ഉണ്ടന്ന് പറഞ് ആരും ഒരിക്കലും ഡോക്ടർ prescription ഇല്ലാതെ ഉറക്കഗുളികകൾ വാങ്ങി കഴിക്കാൻ പാടില്ല. അത് നമ്മുടെ ശരീരത്തിലെ ഞരമ്പുകളെ ദോഷകരമായി ബാധിക്കാം. നിങ്ങൾക്ക് കൃത്യമായ ഉറക്കമില്ലെങ്കിൽ നിർബന്ധമായും അടുത്തുള്ള pulmonologistനെ consult ചെയ്യണം. ഒരു pulmonologist ന് നിങ്ങളുടെ ഉറക്കം calculate ചെയ്യാൻ പറ്റും. ഓർക്കുക ചെറിയ അളവിൽ ഉള്ള ഉറക്കഗുളികകൾ പോലും നമ്മുടെ ശരീരത്തിന് നല്ലതല്ല. 


നമുക്ക് എന്ത് ചെയ്യാൻ പറ്റും? 

സ്വന്തം ഉറക്കകുറവിന് ഒരു പരിധി വരെ മറ്റുള്ളവരും കാരണക്കാർ ആവാം. അതിനാൽ നമുക്ക് ചെയ്യാൻ പറ്റുന്നത് ആരുടെയും ഉറക്കകുറവിന് നമ്മൾ കാരണക്കാർ ആവരുത് ഒരു വിധത്തിലും. ആരുടെയും ഉറക്കം അപഹാരിക്കാൻ നമുക്ക് അധികാരം ഇല്ല. നല്ല ഉറക്കം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. 


Comments

Post a Comment