What Thomaskutty Says on World TB Day

 

                            World TB Day

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗംക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. 

ക്ഷയരോഗം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കും. ഏറ്റവും സാധാരണയായി ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്(pulmonary tuberculosis ). ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്.
90% കേസുകളിലും ക്ഷയരോഗം ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. നെഞ്ചുവേദന, നീണ്ടുനിൽക്കുന്ന കഫത്തോടുകൂടിയ ചുമ, ഉറക്കമില്ലായ്മ, ചുമച്ച് രക്തം തുപ്പുക, പനി, വിളർച്ച, ഭാരം കുറയുക എന്നിവ  ലക്ഷണങ്ങളാണ്.ക്ഷയരോഗമുള്ള ഒരാൾ പ്രതിവർഷം 10 - 15 പേർക്ക് രോഗം പകർത്തുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. രോഗസാന്ദ്രത കൂടുതലുള്ള പ്രദേശത്തു താമസിക്കുന്നവർ, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്പുകൾ എടുക്കുന്നവർ, ദരിദ്രജനവിഭാഗങ്ങൾ, ആവശ്യത്തിന് വൈദ്യസേവനം ലഭിക്കാത്തവർ, ക്ഷയരോഗികളുമായി സമ്പർക്കമുള്ള കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യസേവന രംഗത്തുള്ളവർ എന്നിവരും രോഗം പിടിപെടുന്നതിന് ഉയർന്ന സാധ്യതയുള്ളവരാണ്. കുട്ടികൾക്ക് പ്രതിരോധക്കുത്തിവയ്പ്പ് നടത്തുക, രോഗം പടർത്തുന്ന കേസുകൾ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ക്ഷയരോഗം തടയാനുള്ള പ്രധാന മാർഗ്ഗങ്ങൾ. 
അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. രോഗത്തെക്കുറിച്ചുള്ള ഫലപ്രദമായ ചികിത്സ ഒരു ശ്വാസകോശ വിദഗ്ധരുട(pulmonologist) സഹായം ഫലപ്രദമാണ്. എല്ലാം മികച്ച ആശുപത്രികളിലും ഇന്ന് പൾമനോളജി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 

Comments

Post a Comment